- Advertisement -
വോട്ടര്‍മാര്‍ക്ക് മോഹിപ്പിക്കുന്ന വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടര്‍മാര്‍ക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കില്‍ നല്‍കുമെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥി വനിതാ റാവുത്തിന്റെ പ്രഖ്യാപനം.
ബാറുകളും ബിയര്‍ പാര്‍ലറുകളും മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ് മാറ്റുകയാണ് ലക്ഷ്യം. അതേസമയം 18 വയസിന് മുകളിലുള്ളവര്‍ക്ക് ലൈസന്‍സ് ഉറപ്പാക്കിയാകും മദ്യവിതരണം നടത്തുക. . വനിതാ റാവൂത്തിന്റെ ഈ മോഹനവാഗ്ദാനത്തില്‍ വോട്ടര്‍മാര്‍ ആകൃഷ്ടരായോ എന്നറിയാന്‍ ജൂണ്‍ 4 വരെ കാത്തിരിക്കണം.