Thursday, October 30, 2025

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം എത്തിച്ച വാന്‍ അജ്ഞാതന്‍ തട്ടിയെടുത്തു

Must read

ഗുജറാത്തിലെ ഗാന്ധിധാമിൽ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന രണ്ട് കോടി രൂപയുമായി അജ്ഞാതന്‍ മുങ്ങി. ബോളിവുഡ് സിനിമയെ വെല്ലുന്ന ഈ തട്ടിപ്പിൽ ഗാന്ധിധാമില്‍ നിന്നാണ് എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം എത്തിച്ച വാന്‍ അജ്ഞാതന്‍ തട്ടിയെടുത്തത്. വളരെ തിരക്കുള്ള ബാങ്കിംഗ് സര്‍ക്കിള്‍ ഏരിയയ്ക്ക് സമീപം രാവിലെ 11 മണിയോടെ ഡ്രൈവറും സെക്യൂരിറ്റി ഗാര്‍ഡും മറ്റ് മൂന്ന് വ്യക്തികളും ചായകുടിക്കാന്‍ പോയിരുന്നു. ഇവർ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അജ്ഞാതനായ ഒരാള്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാന്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

ഈ സമയം മോഷണം നിരീക്ഷിച്ച രണ്ട് വാന്‍ ജീവനക്കാര്‍ സമീപത്തുള്ള മോട്ടോര്‍ ബൈക്ക് കടം വാങ്ങി വാനിനെ പിന്തുടരാന്‍ ശ്രമിച്ചു . ഇതോടൊപ്പം അവര്‍ പോലീസിലും വിവരമറിയിച്ചു. പ്രസ്തുത സമയം മറ്റൊരു കാറും വാനിനെ പിന്തുടരുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു. ഗാന്ധിധാം ടൗണില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള മിതി റോഹറില്‍ എത്തിയപ്പോള്‍ അക്രമി വാന്‍ റോഡില്‍ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്ന കാറില്‍ കയറി രക്ഷപെടുകയായിരുന്നു.

വാന്‍ ജീവനക്കാര്‍ മാത്രമല്ല, ഇതോടൊപ്പം ഒരു പോലീസ് വാഹനവും തന്നെ പിന്തുടരുന്നുണ്ടെന്ന് പ്രതി തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ വാന്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് സൂപ്രണ്ട് സാഗര്‍ ബഗ്മര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഔദ്യോഗിക പരാതി രജിസ്റ്റര്‍ ചെയ്യും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article