നീറ്റിന് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ക്രമക്കേട്. വിവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. അന്വേഷണം സിബിഐക്ക് വിട്ടു. വിദ്യഭ്യാസ മന്ത്രി രാജിവക്കണമെന്നും എന്‍.ടി.എ നിരോധിക്കണമെന്നും പ്രതിപക്ഷം പ്രതിപക്ഷം ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ സമരം ചെയ്യും.
രണ്ട് ഷിഫ്റ്റുകളില്‍ ആയാണ് പരീക്ഷ നടന്നത്. ക്രമക്കേട് നടന്നുവെന്ന നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗത്തിന്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം നിര്‍ണ്ണായകമാകും. പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്. എന്നാല്‍ തീയതി അറിയിച്ചിട്ടില്ല. നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നാളെ എന്‍ എസ് യു വിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. വിവാദത്തിലായ നീറ്റ് പരീക്ഷ നടത്തിയതും എന്‍.ടി.എ. തന്നെയാണ്.
യുജിസി-നെറ്റിനുള്ള ചില ചോദ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുന്‍പേ ചില ടെലിഗ്രാം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതായാണു വിവരം. ഐ4സി ഡിവിഷന്‍ ഇക്കാര്യം കണ്ടെത്തി ഇന്നലെ യുജിസിയെ അറിയിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്.