ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; മന്ത്രിമാരുടെ അടക്കം സത്യപ്രതിജ്ഞ ഇന്ന്

Written by Taniniram

Published on:

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാന്‍ലിന്റെ പിന്‍ഗാമിയാകാന്‍ ഉദയനിധി. തമിഴ്‌നാട്ടില്‍ ഇന്ന് നടക്കുന്ന മന്ത്രിസഭ പുനസംഘടനയില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്യും. വി.സെന്‍തില്‍ ബാലാജി അടക്കം 4 പേര്‍ മന്ത്രിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. കള്ളപ്പണ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ബാലാജി ജയില്‍ മോചിതന്‍ ആയത്.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിന്‍, മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയര്‍ത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നല്‍കിയിട്ടുണ്ട്. 46ആം വയസില്‍ ആണ് ഉദയനിധി മന്ത്രിസഭായില്‍ രണ്ടാമന്‍ ആകുന്നത്.

See also  മൂടൽ മഞ്ഞ്; ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

Related News

Related News

Leave a Comment