ന്യൂഡൽഹി ( Newdelhi ) : പന്ത്രണ്ടുവയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതുകൊണ്ടുമാത്രം പോക്‌സോ പ്രകാരമുള്ള ബലാത്സംഗക്കുറ്റമാവില്ലെന്ന് സുപ്രീംകോടതി. (The Supreme Court has ruled that merely touching the private parts of a girl under the age of twelve does not constitute rape under the POCSO Act.) അത് ലൈംഗിക അതിക്രമമായി മാത്രമേ കാണാനാകൂവെന്ന് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുള്ളയും ജോയമല്യ ബാഗ്ചിയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം) നിയമത്തിലെ ഒൻപത് (എം) വകുപ്പുപ്രകാരമുള്ള ലൈംഗിക അതിക്രമമാണ് ഇത്തരം പ്രവൃത്തികളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഛത്തീസ്ഗഢിലെ പന്ത്രണ്ടുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് 20 വർഷം തടവുശിക്ഷ വിധിച്ചത് അഞ്ചുവർഷമാക്കി കുറച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.