Monday, October 27, 2025

മൂന്ന് വയസ്സുകാരിയെ തീ വെച്ച് പൊള്ളിച്ചു, അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍…

Must read

അമരാവതി (Amaravathi) : ആന്ധ്രയില്‍ മൂന്നു വയസുകാരിക്ക് നേരെ ക്രൂരപീഡനം. (Three-year-old girl brutally raped in Andhra Pradesh.) സംഭവത്തില്‍ അമ്മയെയും ആണ്‍ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആണ്‍ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്.

വിജയവാഡയിലെ വൈഎസ്ആര്‍ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവര്‍ മര്‍ദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. അയല്‍വാസികളാണ് പീഡനത്തെ കുറിച്ച് പോലീസിനെ അറിയിച്ചത്. കുട്ടി ചൂടുവെള്ളത്തില്‍ വീണെന്നായിരുന്നു അമ്മ ആദ്യം പോലീസിന് നല്‍കിയ മൊഴി.

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ചതവുകളും പരിശോധനയില്‍ കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടരുകയാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article