വിഷുവിന് ദൂരെയുള്ളവർക്ക് നാട്ടിലെത്താം : സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യ റെയിൽവേ

Written by Taniniram1

Published on:

തിരുവനന്തപുരം : മലയാളികൾക്ക് ആശ്വാസമായി വിഷുവിന് (VISHU)സ്പെഷ്യൽ ട്രെയിനുകളുമായി സതേൺ റെയിൽവേ. കൊച്ചുവേളിയൽ (KOCHUVELY)നിന്ന് ബെംഗളൂരുവിലേക്ക് എട്ട് സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആദ്യ സർവീസ് ഇന്ന് വൈകീട്ട് പുറപ്പെടും. വിഷു, വേനൽ അവധി എന്നിവ കണക്കിലെടുത്താണ് ട്രെയിൻ സർവീസ്. ഇന്ന് മുതൽ മെയ് അവസാനം വരെ ചൊവ്വാഴ്‌ചകളിൽ ബെംഗളൂരുവിലേക്കും ബുധനാഴ്ചകളിൽ മടക്കയാത്രയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

06083 കൊച്ചുവേളി- ബെംഗളൂരു(KOCHUVELY- BANGULURU) സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 09, 16, 23, 30, খ 07, 14, 21, 28 തീയതികളിൽ (ചൊവ്വാഴ്ചകളിൽ) വൈകീട്ട് 06.05ന് കൊച്ചുവേളിയിൽനിന്ന് യാത്ര ആരംഭിക്കും. തുടർന്ന് പിറ്റേദിവസം രാവിലെ 10:55ന് കൊച്ചുവേളിയിലെത്തിച്ചേരും. മടക്കയാത്ര 06084 ബെംഗളൂരു കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 10, 17, 24, മേയ് 01, 08,15, 22, 29 തീയതികളിൽ (ബുധനാഴ്ചകളിൽ) ഉച്ചയ്ക്ക് 12:45ന് യാത്ര ആരംഭിച്ച് പിറ്റേന്ന് രാവിലെ 06:45ന് കൊച്ചുവേളിയിൽ എത്തിച്ചേരുന്ന വിധത്തിലാണ്സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന സമ്മർ സ്പെഷ്യൽ ട്രെയിനിന് കേരളത്തിൽ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകളുള്ളത്. തുടർന്ന് പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബങ്കാർപേട്ട്, കൃഷ്ണരാജപുരം സ്റ്റേഷനുകൾ പിന്നിട്ട് ബെംഗളൂരുവിലെത്തിച്ചേരും. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 550 രൂപയാണ് ടിക്കറ്റ് നിരക്ക്, 3A ക്ലാസിന് 1490 രൂപയും. രണ്ട് ക്ലാസിലും ഇന്നത്തെ സർവീസിന് ടിക്കറ്റുകൾ ബാക്കിയുണ്ട്. അതേസമയം അടുത്ത ചൊവ്വാഴ്ച (ഏപ്രിൽ 16) കൊച്ചുവേളി – ബെംഗളൂരു സർവീസിന്റെ സ്ലീപ്പർ ക്ലാസ് സീറ്റുകളെല്ലാം ഇതിനോടകം ബുക്കായി കഴിഞ്ഞു. നിലവിൽ വെയ്റ്റിങ് ലിസ്റ്റ് 47 എത്തിയിരിക്കുകയാണ്.

Leave a Comment