മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. (Finance Minister Nirmala Sitharaman will present the second budget of the third Modi government today.) നിർമ്മല സീതാരാമന്റെ എട്ടാമത് ബജറ്റ് അവതരണമാണിത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നികുതിയിലും വിലക്കയറ്റം പിടിച്ചു നിർത്താനും എന്തൊക്കെ പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിൽ ഉണ്ടാകുക എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
കാർഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, ആരോഗ്യം, നികുതി, കായികം തുടങ്ങിയ മേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം.