Wednesday, May 21, 2025

യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു, സംഭവം കണ്ടുവന്ന അമ്മ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു

Must read

- Advertisement -

ബെംഗളൂരു (Bengaluru) : വ്യാഴാഴ്ച വൈകുന്നേരം ജയനഗറിലെ സാരാക്കി പാര്‍ക്കി (Saraki Park, Jayanagar) ലാണ് സംഭവം നടന്നത്. യുവതിയെ പാര്‍ക്കില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ സംഭവം കണ്ടുവന്ന യുവതിയുടെ അമ്മ ഹോളോബ്രിക്കു (Holobrick) വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. 25-കാരിയായ അനുഷയും 45-കാരനായ ടി. സുരേഷുമാണ് കൊല്ലപ്പെട്ടത്. അനുഷയുടെ അമ്മ ഗീത(50)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജെ.പി. നഗറിലെ ഷകംബരി നഗര്‍ സ്വദേശിയാണ് അനുഷ. ഗൊരഗുണ്ടെപാല്യ സ്വദേശിയാണ് സുരേഷ്. അനുഷയുടെ വീടിനടുത്തുള്ള സാരാക്കി പാര്‍ക്കില്‍ വൈകുന്നേരം 4.15-ഓടെയാണ് സംഭവം നടന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അനുഷ ജെ.പി. നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി സുരേഷിനെതിരെ പരാതി നല്‍കിയിരുന്നു.

പരാതിയെത്തുടര്‍ന്ന് പോലീസ് സുരേഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നല്‍കി. മാത്രമല്ല, അനുഷയില്‍നിന്ന് അകലം പാലിക്കുമെന്ന് സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയ്തു. എന്നാല്‍, സ്റ്റേഷില്‍നിന്ന് ഇറങ്ങിയ ഉടന്‍ സുരേഷ് അനുഷയെ ഫോണില്‍ ബന്ധപ്പെടുകയും അവസാനമായി ഒന്നുകൂടി കാണണം എന്നാവശ്യപ്പെടുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടന്നത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അനുഷയും സുരേഷും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിചെയ്തിരുന്ന സമയത്താണ് അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അവിവാഹിതനാണെന്നാണ് സുരേഷ് അനുഷയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്.

നിലവിൽ പ്രായമായവരെ വീടുകളില്‍ ശുശ്രൂഷിക്കുന്ന ജോലിചെയ്തുവരികയാണ് അനുഷ. അനുഷയുടെ അമ്മയും ഇതേ ജോലിയാണ് ചെയ്യുന്നത്. എന്നാല്‍, സുരേഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന് ഒരുവര്‍ഷം മുമ്പാണ് അനുഷ അറിഞ്ഞത്. ഇതോടെ അനുഷ പ്രണയത്തില്‍നിന്ന് പിന്മാറുകയും സുരേഷില്‍നിന്ന് അകലം പാലിക്കുകയും ചെയ്തു. എന്നാല്‍, സുരേഷ് അനുഷയെ പിന്തുടരുകയും വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് തുടരുകയും ചെയ്തു.

See also  വന്ദേഭാരതിലെ മോശം ഭക്ഷണം ; ഉടനടി പ്രതികരണവുമായി റെയില്‍വേ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article