റാഞ്ചി (Ranchi) : ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. ജാർഖണ്ഡിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് കിണറ്റിലേക്കു ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്.
സുന്ദർ കർമാലിയെ രക്ഷിക്കാനാണ് പ്രദേശവാസികളായ 4 പേർ കിണറ്റിലേക്ക് ഇറങ്ങിയത്. എല്ലാവരും മരിച്ചു. രാഹുൽ കർമാലി, വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. കിണർ അടച്ച ശേഷം ഇതിലേക്ക് ഇറങ്ങരുതെന്ന് പൊലീസ് പ്രദേശവാസികൾക്കു നിർദേശം നൽകി.