Friday, July 4, 2025

ഒരേസമയം ആറ് പുരുഷന്മാരെ വഞ്ചിച്ച സ്ത്രീ മറ്റൊരാൾക്കൊപ്പം റെസ്റ്റോറന്റിൽ… കഥ ഇങ്ങനെ…

ഒരേ സമയം ഒന്നിലധികം ആളുകളുമായി ഡേറ്റിംഗ് നടത്തുന്നതും ആദ്യമൊക്കെ വളരെ രസകരമായി തോന്നാം. എന്നാൽ, പിന്നീട് നുണകൾ ചുരുളഴിയാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥ ആവേശം കെട്ടടങ്ങുന്നത്. അടുത്തിടെ ബംഗ്ലാദേശിലെ ധാക്കയിലുള്ള ഒരു റെസ്റ്റോറന്റിൽ അത്തരമൊരു സാഹചര്യം അരങ്ങേറി.ഒരു യുവതി ആറ് പുരുഷന്മാരെ ഒരുമിച്ചാണ് നേരിടേണ്ടി വന്നത്.

Must read

- Advertisement -

ഇക്കാലത്ത് ജീവിത പങ്കാളിയെ വഞ്ചിക്കുക എന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. അതിൽ പുരുഷനും സ്ത്രീയും ഒരുപോലെ ഉത്തരവാദികളാണ്. (Cheating on one’s spouse has become a common occurrence these days, and both men and women are equally responsible for it.) സമൂഹമാദ്ധ്യമങ്ങളുടെയും ഡേറ്റിംഗ് ആപ്പുകളുടെയും വരവ് ആളുകൾക്ക് വിവേകപൂർവ്വം പങ്കാളികളെ തെരെഞ്ഞെടുക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടെങ്കിലും മിക്കതും ചീറ്റി പോകാറാണ് പതിവ്.

ഒരേ സമയം ഒന്നിലധികം ആളുകളുമായി ഡേറ്റിംഗ് നടത്തുന്നതും ആദ്യമൊക്കെ വളരെ രസകരമായി തോന്നാം. എന്നാൽ, പിന്നീട് നുണകൾ ചുരുളഴിയാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥ ആവേശം കെട്ടടങ്ങുന്നത്. അടുത്തിടെ ബംഗ്ലാദേശിലെ ധാക്കയിലുള്ള ഒരു റെസ്റ്റോറന്റിൽ അത്തരമൊരു സാഹചര്യം അരങ്ങേറി.ഒരു യുവതി ആറ് പുരുഷന്മാരെ ഒരുമിച്ചാണ് നേരിടേണ്ടി വന്നത്. അതായത് യുവതി മറ്റൊരാളെ ഡേറ്റ് ചെയ്തു കൊണ്ടിരുന്നപ്പൊൾ മുമ്പ് ‌ഡേറ്റ് ചെയ്തിരുന്ന ആറുപേർ ഒരുമിച്ചെത്തി.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവതിക്കു നേരെ വ്യത്യസ്ത അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി. അതിൽ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് കമന്റുകളായി എത്തിയത്. കണ്ണുകൾ മൂടിക്കെട്ടിയ ഒരു പുരുഷനോടൊപ്പം യുവതി റസ്റ്റോറന്റിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ യുവതിയുടെ കാമുകൻമാർ ഓരോരുത്തരായി മുറിയിൽ പ്രവേശിച്ചു, ഇവരെ കണ്ടതും യുവതി ഞെട്ടുകയും, അസ്വസ്ഥയാവുകയും ചെയ്തു.

ദൃശ്യങ്ങളിൽ ഓഡിയോ കേൾക്കാൻ കഴിയുന്നില്ലെങ്കിലും, സംഘം യുവതിയെ ചോദ്യം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. യുവതി പൊട്ടിക്കരയുകയും ദേശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു ഘട്ടത്തിൽ നാണക്കേട് കൊണ്ട് യുവതി സ്വയം മേശയിൽ ഇടിച്ചു.ഇതിന്റെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. പലരും യുവതിയുടെ പ്രവൃത്തികളെ വിമർശിച്ചപ്പോൾ ചിലർ ന്യായീകരിച്ച് രംഗത്തെത്തി. അത് അവരുടെ ചോയിസാണെന്ന് ചിലർ വിശേഷിപ്പിച്ചു. ഒരു സമയം 6 ഹൃദയങ്ങളെ തകർത്തു. ഭാവി തലമുറ വലിയ കുഴപ്പത്തിലാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഒരു സമൂഹ ജീവിയെന്ന നിലയിൽ നമ്മൾ എന്തിനാണ് ഇതിൽ അസ്വസ്ഥരാകുന്നത്. എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. തുടങ്ങിയ വേറിട്ട അഭിപ്രായങ്ങളാണ് കമന്റുകളായി വന്നത്.

See also  ഉദ്യോഗസ്ഥർ കനിഞ്ഞാൽ മാത്രമേ പിഎഫ് ആനുകൂല്യം ലഭിക്കൂ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article