Saturday, April 5, 2025

ഭര്‍ത്താവിനെ കുത്തിക്കൊല്ലുന്നതു നേരിൽ കണ്ട ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു

Must read

- Advertisement -

അനന്തപുര്‍ (Anantapur) : ഭര്‍ത്താവിനെ കുത്തിക്കൊല്ലുന്നതു നേരിൽ കണ്ട ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരി (Ananthapur in Andhra Pradesh) ലാണ് ദാരുണമായ സംഭവം നടന്നത്. അനന്തപുര്‍ ശ്രീകൃഷ്ണ ദേവരായ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ മൂര്‍ത്തി റാവു ഗോഘലെ (
Murthy Rao Goghale, a professor at Anantapur Sri Krishna Devaraya University) യാണ്(59) കൊല്ലപ്പെട്ടത്. അനന്തപുരിലെ ജെഎന്‍ടിയു ക്യാംപസിന് സമീപത്തുവെച്ച് അനന്തരവനാണ് മൂര്‍ത്തിയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ മരണം നേരിട്ട് കണ്ട ഭാര്യ ശോഭന (Shobana) യ്ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയും ഏതാനും മണിക്കൂറുകള്‍ക്കുശേഷം മരണപ്പെടുകയുമായിരുന്നു. മൂർത്തിയെ കൊലപ്പെത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൂര്‍ത്തി റാവു. നേരത്തെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ പ്രിന്‍സിപ്പളായിരുന്നു. ജെഎന്‍ടിയു കാംപസിന് സമീപത്തുള്ള വീട്ടില്‍വെച്ച് അനന്തരവന്‍ ബ്ലേഡ് ഉപയോഗിച്ച് ഇയാളുടെ കഴുത്ത് അറക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ ഒട്ടേറെ മുറിവുകളും മൂര്‍ത്തിയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവസ്ഥലത്തുവെച്ച് തന്നെ മൂര്‍ത്തി മരിച്ചു. ജോലി വാഗ്ദാനം ചെയ്ത് അനന്തരവന്‍ ആദിത്യയില്‍ നിന്ന് മൂര്‍ത്തി നേരത്തെ പണം വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ജോലി നല്‍കാന്‍ മൂര്‍ത്തിയ്ക്ക് കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ആ പകയിലാണ് ആദിത്യന്‍ മൂര്‍ത്തിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശോഭനയുടെ(56) മുന്നില്‍വെച്ചാണ് ആദിത്യ മൂര്‍ത്തിയെകൊലപ്പെടുത്തിയത്. ശോഭനയെയും ആദിത്യ ആക്രമിച്ചിരുന്നു. ശോഭനയുടെ ശരീരത്തിലും മുറിവേറ്റിട്ടുണ്ട്. ആദിത്യയുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശോഭനയ്ക്ക് പരിക്കേറ്റതെന്ന് കരുതുന്നു. മൂര്‍ത്തി മരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ശോഭനയുടെ മരണം നടന്നത്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ ആദിത്യയെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

See also  സോഷ്യൽ മീഡിയ അക്കൗണ്ട്; 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം; കേന്ദ്രം കരട് പുറത്തിറക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article