വീട്ടിൽ കയറി 2 കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

Written by Web Desk1

Published on:

ലക്നൗ (Lucknow) : ഉത്തർപ്രദേശിലെ ബദൗണിൽ വീട്ടിൽ കയറി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു.(Police shot dead a suspect who entered a house in Uttar Pradesh’s Badaun and killed two children) കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം ബുദൗണിൽ ഇന്നലെ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും (The double murder created tension in Budaun yesterday) ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്.

ബുദൗണിലെ ബാബ കോളനി (Baba Colony, Budaun) യിൽ കൊല്ലപ്പെട്ട കുട്ടികളുടെ വീടിനു സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദിന് അവരുടെ പിതാവ് വിനോദിനെ അറിയാമായിരുന്നു. സാജിദും കുട്ടികളുടെ പിതാവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. ചൊവ്വാഴ്‌ച വൈകുന്നേരം വീട്ടിലേക്ക് വന്ന ഇയാൾ വീട്ടുകാരോട് ചായ ചോദിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സാജിദ് വിനോദിന്റെ കുട്ടികൾ കളിക്കുന്ന ടെറസിലേക്ക് പോയി.

ആയുഷ് (13), അഹാൻ (7) എന്നീ രണ്ടു കുട്ടികളെ സാജിദ് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുന്നതിനു മുൻപ് വിനോദിന്റെ മൂന്നാമത്തെ മകൻ പിയൂഷിനെയും (6) ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. വീടിനു സമീപത്ത് നിന്ന് സാജിദിനെ പിടികൂടിയെങ്കിലും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ബദൗൺ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.

See also  മാധ്യമ പ്രവർത്തക ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ…

Leave a Comment