രണ്ടിലേറെ കുട്ടികളുണ്ടോ? എന്നാല്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല

Written by Web Desk2

Published on:

ന്യൂഡല്‍ഹി : രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന രാജസ്ഥാന്‍ (Rajasthan) ചട്ടം സുപ്രീംകോടതി ശരിവെച്ചു. ഈ ചട്ടത്തിനെതിരെ ചോദ്യം ചെയ്ത് വിമുക്തഭടനായ രാംജി ലാല്‍ ജാട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി (Supreme Court) തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

2001-ല്‍ കൊണ്ടുവന്ന രാജസ്ഥാന്‍ വേരിയസ് സര്‍വീസ് ചട്ടങ്ങള്‍ വിവേചനപരമോ ഭരണഘടനാവിരുദ്ധമോ അല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി. പട്ടാളത്തില്‍ നിന്ന് വിരമിച്ചതിനുശേഷം രാംജി ലാല്‍, രാജസ്ഥാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇതിനെതിരെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

എന്നാല്‍ രാജസ്ഥാനിലെ ഈ ചട്ടം കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇതില്‍ വിവേചനമോ ഭരണഘടനാവിരുദ്ധതയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. അതുകൂടാതെ ഈ ചട്ടം നിലവില്‍ വന്നതിന്‌ശേഷമാണ് പരാതിക്കാരന് രണ്ടിലേറെ കുട്ടികളുണ്ടായതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ പോലീസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടത്തിന്റെ 24 (2) വകുപ്പ് പ്രകാരം രണ്ടിലേറെ കുട്ടികളുള്ളവരെ നിയമിക്കാനാവില്ല.

See also  സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

Leave a Comment