മകൻ കാൽവഴുതി കിണറ്റിൽ വീണു; രക്ഷിക്കാൻ എടുത്തുചാടി അമ്മയും, രണ്ടു മരണം

Written by Web Desk1

Published on:

ചെന്നൈ: തമിഴ്നാട്ടിൽ അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. ചെങ്കൽപെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകൻ പ്രവീൺ(15) എന്നിവരാണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീൺ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ മകനെ രക്ഷിക്കാനായി വിമല കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. കിണറ്റിലെ വെള്ളത്തിൽ വിമലയും മുങ്ങി മരിച്ചു. ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  കുതിച്ചുപായാൻ ആറ് വന്ദേ ഭാരതും, അമൃത് ഭാരതും; രണ്ടെണ്ണം മലയാളികൾക്കും ഗുണം….

Leave a Comment