Friday, April 4, 2025

മദ്യപിച്ചുവന്ന് അമ്മയെ തല്ലുന്നത് കണ്ട മകന്‍ അച്ഛനെ വെട്ടിക്കൊന്നു

Must read

- Advertisement -

മധുര (Madhura) : തമിഴ്‌നാട്ടിലെ തൂത്തുകുടി (Thoothukudi in Tamil Nadu) യില്‍ മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മര്‍ദിക്കുന്നത് കണ്ട പതിനഞ്ചുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു. തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇയാള്‍ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛന്‍.

ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ട മൂത്ത മകന്‍ അരിവാള്‍ എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അച്ഛന്‍ മരിക്കുകയും ചെയ്തു. അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മകനെ കസ്റ്റഡിയിലെടുത്തത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ തിരുനെല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു.

See also  വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article