തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമയായ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി

Written by Web Desk1

Updated on:

`ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’

ചെന്നൈ: തമിഴ്‌നാടിലെ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗന്റെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. തമിഴ്‌നാട്ടിലെ പാരമ്പര്യ വസ്ത്രം അണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. കറുത്ത കോട്ടും വെള്ള മുണ്ടും ദോത്തിയുമായിരുന്നു വസ്ത്രം. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന സങ്കൽപ്പത്തിന്റെ ഭാഗമായാണ് പൊങ്കൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

”നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ പൊങ്കൽ ആശംസിക്കുന്നു! ഈ പുണ്യ ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇന്ന്, എന്റെ സ്വന്തം ബന്ധുക്കളോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതായാണ് എനിക്ക് തോന്നുന്നത്”- എൽ മുരുഗൻ പറഞ്ഞു.

നാല് ദിവസം നീണ്ടു നിൽക്കുന്ന അതിഗംഭീരമായ പരിപാടിയാണ് തമിഴ്‌നാട്ടിലുടനീളം നടന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര സഹമന്ത്രിയുടെ വീട്ടിൽ എത്തിയ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ജനങ്ങൾക്കും പൊങ്കൽ ആശംസകൾ അറിയിക്കുകയും കലാ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനുമുമ്പ്, പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനും പ്രധാനമന്ത്രി കേന്ദ്ര സഹമന്ത്രിയായ എൽ. മുരുഗന്റെ വസതിയിൽ എത്തിയിരുന്നു.

Related News

Related News

Leave a Comment