Saturday, April 5, 2025

ലോക്സഭാ ഇലക്ഷൻ 
ഏപ്രിൽ 16 നെന്ന്‌ പ്രചരിക്കുന്നു

Must read

- Advertisement -

ന്യൂഡൽഹി : ലോക്‌സഭാ ഇലക്ഷൻ (Loksabha Election) ഏപ്രിൽ 16ന്‌ ആണെന്ന സൂചന നൽകുന്ന ഉത്തരവിന്റെ പകർപ്പ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിശദീകരണവുമായി ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ പി കൃഷ്‌ണമൂർത്തി.

ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസർമാർക്കായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ അയച്ച ഉത്തരവിലാണ്‌ പൊതുതെരഞ്ഞെടുപ്പ്‌ ഏപ്രിൽ 16നാണെന്നു കരുതി ആവശ്യമായ ഒരുക്കങ്ങൾ നടത്താനുള്ള നിർദേശമുള്ളത്‌. ഇതോടെ, തെരഞ്ഞെടുപ്പ്‌ ഏപ്രിൽ 16നാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായി.

എന്നാൽ, ഉദ്യോഗസ്ഥർക്ക്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനുള്ള ഒരു റഫറൻസ്‌ എന്ന നിലയിലാണ്‌ തീയതി ഉത്തരവിൽ ഉപയോഗിച്ചതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ വ്യക്തമാക്കി.

See also  ലോക്സഭാ തിരഞ്ഞെടുപ്പ്: ഉടന്‍ വിജ്ഞാപനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article