ഭോപ്പാൽ ( Bhopal ) : മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പിൽ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ട് കുട്ടികൾ മരിച്ചു. (The incident took place in Shivpuri, Madhya Pradesh. Two children died after inhaling toxic gas from wheat stored at home that had been sprayed with pesticide.) സഹോദരനും സഹോദരിയുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചത്.
ഗിരിരാജ് ധാക്കഡ് (30), ഭാര്യ പൂനം (28), അധിക് (3), മാൻവി (5) തുടങ്ങിയ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. കീടനാശിനി തളിച്ച ഗോതമ്പ് സൂക്ഷിച്ചിരുന്ന വീട്ടിലെ അതേ മുറിയിൽ കുട്ടികൾ ഉറങ്ങുകയായിരുന്നു. ഇതിൽ നിന്നും വന്ന വിഷ വാതകം ശ്വസിച്ചാണ് കുട്ടികൾ മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ഭട്നാവർ ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് സീമ ധാക്കഡ് പറഞ്ഞു.
ബോധരഹിതരായിരുന്ന കുട്ടികളുടെ അമ്മയെയും അച്ഛനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സീമ ധാക്കഡ് കൂട്ടിച്ചേർത്തു.