- Advertisement -
ന്യൂഡല്‍ഹി (Newdelhi) : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ യോഗം അവസാനിപ്പിച്ചു. (A high-level security meeting chaired by Prime Minister Narendra Modi has concluded amid escalating tensions between India and Pakistan) പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, എന്‍എസ്എ അജിത് ഡോവല്‍, സൈനിക മേധാവികള്‍, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് ഉന്നതതലയോഗം നടന്നത്. പാകിസ്താനെതിരേ ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ തിരിച്ചടികളും രീതികളും അവലോകനം ചെയ്തു. സംഘര്‍ഷം രൂക്ഷമായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം വിശകലനം ചെയ്തു.