ബറേലി (Bareli) : മദ്യപിച്ചു വന്ന വരൻ മാല ചാർത്തിയത് വധുവിന്റെ സുഹ്യത്തായ പെൺകുട്ടിയെ. തുടർന്ന് വധു, വരനെ മുഖത്തടിച്ചു വിവാഹം വേണ്ടന്ന് വച്ചു. (The drunken groom garlanded the beautiful girl of the bride. Then the bride slapped the groom on the face and refused the marriage.) വിവാഹത്തിനെത്തിയ വരൻ വധുവിനെയും കുടുംബത്തിനെയും പന്തലിൽ വച്ചു അപമാനിച്ചതായി പറയുന്നു. ഇതേ തുടർന്നാണ് വധു വിവാഹം വേണ്ടെന്നു വച്ചത്.
വരൻ രവീന്ദ്ര കുമാർ (26) വിവാഹ ഘോഷയാത്രയുമായി വേദിയിൽ വൈകിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വരൻ്റെ വീട്ടുകാർ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിൻ്റെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നൽകിയതായി വധുവിൻ്റെ പിതാവ് പറഞ്ഞു. എന്നാൽ വരൻ്റെ വീട്ടുകാർക്ക് ഇതൊന്നും മതിയായില്ല എന്ന് പറഞ്ഞു വധുവിന്റെ വീട്ടുകാരെ സമ്മർദ്ദത്തിലാക്കിയിരുന്നു.
വിവാഹം മുടങ്ങിയതിനെ ചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇരുവിഭാഗവും പരസ്പരം കസേര വലിച്ചെറിഞ്ഞു. ഒടുവിൽ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വരനെയും കുടുംബത്തിനെയും പൊലീസ് തിരിച്ചയച്ചു.
വധുവിനെയും കുടുംബത്തിനെയും അപമാനിച്ചതിനെ തുടർന്ന് വരനെയും കൂട്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ വരനെയും കുടുംബത്തിനെയും സ്ത്രീധനം ചോദിച്ചതിന് മറ്റൊരു കേസ് ചാർജ് ചെയ്തിട്ടുണ്ട്.