Thursday, September 18, 2025

വനംവകുപ്പ് ഉദ്യോഗസ്ഥൻറെ ആകെയുണ്ടായിരുന്ന വടിയും താഴെ വീണു, ഒടുവിൽ പുലിയെ കൈകൊണ്ട് കീഴ്‌പ്പെടുത്തി….

Must read

- Advertisement -

ശ്രീനഗർ (Srinagar) : ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലി (A leopard that entered the inhabited area) യെ അതിസാഹസികമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടി മാത്രം ഉപയോഗിച്ചാണ് ഉദ്യാഗസ്ഥർ പുലിയെ കീഴ്‌പ്പെടുത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു ഉദ്യോഗസ്ഥൻ പുലിയുടെ അടുത്ത് നിൽക്കുന്നതാണ് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം കാണുന്നത്. ഇയാൾക്ക് നേരെ പുലി ചീറിപ്പാഞ്ഞെത്തുന്നു. തുടർന്ന് സമീപത്ത് കിടക്കുന്ന വടിയെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പുലി ഇയാളുടെ കയ്യിൽ കടിച്ച് തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തി വടികൊണ്ട് തല്ലി പുലിയെ കീഴ്‌പ്പെടുത്തി. ഒടുവിൽ അക്രമാസക്‌തനായ പുലിയെ കൂട്ടിലാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സെൻട്രൽ കശ്മീരിൽ ഗന്ദർബാൽ ജില്ലയിലെ ഫത്തേപോറ ഗ്രാമത്തിലാണ് സംഭവം. ഇവിടെ പുള്ളിപ്പുലി സ്വതന്ത്രമായി വിഹരിക്കുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഇവർക്ക് പുള്ളിപ്പുലിയെ പിടികൂടാൻ സാധിച്ചത്. രക്ഷാദൗത്യത്തിനിടെ രണ്ട് സ്ത്രീകൾക്കും മൂന്ന് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  പവൻ കല്യാണിന്റെ മകന് സിം​ഗപ്പൂരിലെ സ്കൂളിൽ വെച്ച് അപകടം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article