Friday, April 4, 2025

ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്…

Must read

- Advertisement -

ന്യൂഡൽഹി: ഏവരും ഉറ്റുനോക്കുന്ന ദിനമാണ് ഈ മാസം 22. അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്കായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ ജനങ്ങളും. ഇപ്പോഴിതാ പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നിരിക്കുന്നു.

രാമ വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ച് പഞ്ചാംഗവിധി പൂജകളും നടത്തി. കൃഷ്ണശിലയിൽ നിർമിച്ച രാംലല്ല വിഗ്രഹത്തിന്റെ ആദ്യ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.. വിഗ്രഹത്തിന്റെ മുഖം തുണി കൊണ്ട് മറച്ചിരിക്കുകയാണ്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ.

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം ശ്രീരാമന്റെ 5 വയസ്സു പ്രായമുള്ള രൂപമാണ് ആവിഷ്കരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചത്. ശ്രീകോവിലിനു ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തി.

See also  ഈ വർഷത്തെ ആദ്യത്തെ അവധി പ്രഖ്യാപിച്ച് തമിഴ്നാട്; പൊങ്കൽ കെങ്കേമമാക്കാൻ ഒരുങ്ങി ജനങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article