മഹാരാഷ്ട്രയിലെ മാട്ടുംഗ (Matunga in Maharashtra) യിൽ ആണ് സംഭവം. ജോലി സമ്മർദ്ദം മൂലം ജീവനൊടുക്കിയതായാണ് റിപ്പോർട്ട് ഐഐടിയിൽ നിന്നും ഐഐഎമ്മിൽ നിന്നും ബിരുദം നേടിയ സൗരഭ് കുമാർ ലദ്ദ (25) (Saurabh Kumar Ladda (25) graduated from IIT and IIM.) മരിച്ചത്. താമസിക്കുന്ന അപ്പാർട്ട്‌മെൻ്റിൻ്റെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു. യുവാവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മാട്ടുംഗ പോലീസ് (Matunga Police) സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
” ജോലിക്കായി അഹമ്മദാബാദിലേക്ക് പോയ സൗരഭ് രാത്രിയിൽ തിരിച്ചെത്തിയിരുന്നു. അതിനുശേഷം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു ” എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജോലി സമ്മർദ്ദമാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. സൗരഭ് ജോലിയിൽ സമ്മർദ്ദം നേരിട്ടതായി യുവാവിന്റെ കാമുകി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് യുവാവ് സംസാരിക്കുന്ന ചില സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സൗരഭിന്റെ ജോലി സ്ഥലത്തെ സഹപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ” ചെയ്തിരുന്ന പ്രോജക്റ്റിന്റെ ഭാഗമായി യുവാവിന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നോ എന്ന് സ്ഥിരീകരിക്കാൻ ജോലി സ്ഥലത്തെ സഹപ്രവർത്തകരിലും മറ്റുമായി ഞങ്ങൾ അന്വേഷണം നടത്തുന്നുണ്ട്” എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ മരിക്കുന്നതിന് മുമ്പ് ഇയാളുടെ മാനസിക നില എങ്ങനെയായിരുന്നു എന്നറിയാൻ സൗരഭ് താമസിക്കുന്ന ഫ്ലാറ്റിലെ മറ്റ് താമസക്കാരിൽനിന്നും മാതാപിതാക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.