പുലിക്കുഞ്ഞിനെ വാഹനമിടിച്ച് മൃതപ്രായമായ രീതിയിൽ കണ്ടെത്തി….

Written by Web Desk1

Published on:

നാഗ്പൂർ (Nagpur) : മഹാരാഷ്‌ട്രയിലെ നാഗ്പൂർ ജില്ല (Nagpur district of Maharashtra) യിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിക്കുഞ്ഞി (Baby Tiger) നെ വനംവകുപ്പ് (Forest Department) രക്ഷപ്പെടുത്തി.

ഇവിടെ നിന്ന് 40 കിലോമീറ്റർ അകലെ കൽമേശ്വർ പോലീസ് സ്റ്റേഷൻ പരിധി (Kalmeshwar Police Station Limits) യിലെ ധപേവാഡ-സയോനേർ (Dhapewada-Sayonare) റോഡിൽ തിങ്കളാഴ്ച വൈകുന്നേരമാണ് പുലിക്കുഞ്ഞിനെ പരിക്കേറ്റ നിലയിൽ കിടക്കുന്നത് ചിലർ കണ്ടത്. കാഴ്ചയിൽ ഏറെ പ്രായം കുറഞ്ഞ പുലിക്കുഞ്ഞിന്റെ അവസ്ഥ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ പുലിക്കുഞ്ഞിനെ എടുത്തുകൊണ്ട് വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

See also  റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവികാസേനാ സംഘത്തെ നയിക്കാൻ ദേവികയും

Leave a Comment