Tuesday, April 1, 2025

ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി ഒളിവില്‍പോയ 61കാരന്‍ പിടിയിലായി

Must read

- Advertisement -

കോലാപൂര്‍ (Kolapur) : ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി (Killed by acid) ഒളിവില്‍പോയ 61കാരനെ ഒരു വര്‍ഷത്തിനു ശേഷം ദില്ലി ക്രൈം ബ്രാഞ്ച് (Delhi Crime Branch) പിടികൂടി. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ദില്ലിയിലെ ജഹാംഗിര്‍ സ്വദേശിയായ ജിതേന്ദ്ര (Jitendra hails from Jahangir, Delhi) ഭാര്യക്ക് നേരെ ആസിഡ് (Acid) ഒഴിച്ചത്. 2023 ഏപ്രല്‍ 29നായിരുന്നു സംഭവം.

തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ മഹാരാഷ്ട്രയിലെ കോലപൂരില്‍ നിന്നാണ് പിടികൂടിയത്. കൃത്യം നടത്തി ഭാര്യ മരിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. നിരവധി സംസ്ഥാനങ്ങളിലെ വിവിധ ആരാധനാലയങ്ങളില്‍ സഹായിയായി ആയിരുന്നു പ്രതി ഉപജീവനം നടത്തിയിരുന്നത്. മൊബൈല്‍ഫോണ്‍ അടക്കമുള്ളവ ഉപേക്ഷിച്ച് മുങ്ങിയതോടെ പ്രതിയെ കണ്ടെത്തുക എന്നത് അന്വേഷണസംഘത്തിന് ഏറെ വെല്ലുവിളി സൃഷിടിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്.ക്രൈം ബ്രാഞ്ച് പിടികൂടുമ്പോള്‍ താടിയും മുടിയും അടക്കം നീട്ടിയ രൂപത്തിലായരുന്നു പ്രതി ഉണ്ടായിരുന്നത്.

See also  ഷിരൂർ ദുരന്തം: ഗംഗാവലിപ്പുഴയിൽ ഡ്രജ്ജർ ഇറക്കാൻ സാധിക്കില്ലെന്ന് വിദഗ്ധസംഘം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article