പ്രധാനമന്ത്രി മോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി; ഒരാള്‍ അറസ്റ്റില്‍…

Written by Web Desk1

Published on:

മുംബൈ (Mumbai) : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. (Warning of terrorist attack on Prime Minister Narendra Modi’s plane.) പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനു മുന്‍പാണ് മുന്നറിയിപ്പു ലഭിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിനു പോകുമ്പോള്‍ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ കോള്‍ വന്നത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചെമ്പൂര്‍ മേഖലയില്‍നിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

See also  വിവാഹങ്ങൾ വിദേശത്ത് വേണ്ട ഇന്ത്യയിൽ മതി.

Leave a Comment