Thursday, April 24, 2025

ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാഗ്രത, പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഇന്ന്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളാണ് ഇന്നത്തെ സർവകക്ഷി യോഗത്തില്‍ വിശദീകരിക്കുക.

Must read

- Advertisement -

ന്യൂഡല്‍ഹി (Newdelhi) : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. (An all-party meeting will be held today under the chairmanship of Defense Minister Rajnath Singh to review the Pahalgam terror attack.) ചേരുന്ന യോഗത്തില്‍ മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളാണ് ഇന്നത്തെ സർവകക്ഷി യോഗത്തില്‍ വിശദീകരിക്കുക. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങളും യോഗത്തില്‍ ചർച്ചയാകും. അതിനിടെ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.

അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ പ്രധാന റോഡുകളില്‍ എല്ലാം സുരക്ഷാ സേന പരിശോധന ശക്തമാക്കി. പഹല്‍ഗാമിലേക്ക് അടക്കം കർശന ഗതാഗത നിയന്ത്രണങ്ങളാണുള്ളത്.

See also  അയോധ്യ പ്രാണപ്രതിഷ്ഠ ആഘോഷിക്കാൻ അമേരിക്കയും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article