`ഒരേ സമയം പല കോളേജുകളിൽ അധ്യാപകർ പഠിപ്പിക്കുന്നു’ : തമിഴ്നാട് ഗവർണ്ണർ റിപ്പോർട്ട് തേടി

Written by Web Desk1

Published on:

ചെന്നൈ (Chennai) അണ്ണാ സർവകലാശാലയിലെ വ്യത്യസ്ത കോളജുകളിൽ 350 ലേറെ അധ്യാപകർ ഒരേസമയം പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ്നാട് ഗവർണർ ആർ.എൻ.രവി സർവകലാശാലയോട് റിപ്പോർട്ട് തേടി. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്നു സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു കണ്ടെത്തിയത്. ക്രമക്കേട് നടന്നതായി സമ്മതിച്ച അണ്ണാ സർവകലാശാല റിപ്പോർട്ട് ഉടൻ നൽകുമെന്ന് അറിയിച്ചു. യുജിസി, എഐസിടിഇ തുടങ്ങിയവയും സർവകലാശാലയിൽനിന്ന് വിശദീകരണം തേടുമെന്നാണു സൂചന.

See also  ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി…

Leave a Comment