Saturday, April 26, 2025

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സഹകരിക്കാതെ തഹാവൂർ റാണ…

മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോടാണ് റാണ സഹകരിക്കാത്തത്. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിന്നും റാണ ഒഴിഞ്ഞുമാറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Must read

- Advertisement -

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് മുംബൈ പൊലീസ്. (Mumbai Police says that Tahavor Rana, the mastermind of the Mumbai terror attacks, is not cooperating with the investigation.) മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോടാണ് റാണ സഹകരിക്കാത്തത്. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിന്നും റാണ ഒഴിഞ്ഞുമാറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ 18 ദിവസമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മുംബൈ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചനയിൽ ഐഎസ്ഐക്കും ലക്ഷ്കർ ഇ തൊയ്ബക്കും ഉള്ള പങ്കും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് റാണ വെളിപ്പെടുത്തിയിരുന്നു.റാണയുടെ എൻ ഐ എ കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും.

അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ ഐ എ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി എന്‍ഐഎ അമേരിക്കയുടെ സഹകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഹെഡ്ലിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധ്യമല്ല.ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ നീക്കം. വിഷയത്തില്‍ രേഖമൂലമുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമം നടത്തുന്നത്.

See also  തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article