Friday, March 28, 2025

ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയം, ഭർത്താവ് ഭാര്യയെ …..

Must read

- Advertisement -

ജയ്‌പൂർ (Jaipur) : ഫോണിൽ ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയത്തിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. 40 കാരിയായ ജിയോ ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ചുന്നിലാലിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന ജിയോ ദേവിയെ ചുന്നിലാൽ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ ഇവരുടെ 17കാരിയായ മകൾ സുമിത്ര പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ചുന്നിലാൽ വീണ്ടും പലതവണ ജിയോ ദേവിയെ വെട്ടി.

മകൾക്കും പരിക്കേറ്റു.നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിയോ ദേവിയുടെ മരണം സംഭവിച്ചിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം സുമിത്രയെ ഡിസ്‌ചാർജ് ചെയ്തു.

അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സുമിത്ര നൽകിയ പരാതിയിലാണ് കൊലക്കുറ്റത്തിന് കേസെടുത്ത് ചുന്നിലാലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജിയോ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

See also  നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article