2016 ഏപ്രില്‍ 28 ന് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് അമീര്‍-ഉള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
കേരള ഹൈക്കോടതി വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച സുപ്രീം കോടതി ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.. പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെ കുറിച്ച് വിയ്യൂർ ജയിൽ അധികൃതർ റിപോർട്ട് സമർപ്പിക്കണം. പ്രതിയെ ജയിലിൽ എത്തി കണ്ട് സംസാരിക്കാൻ നൂരിയ അൻസാരിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അഭിഭാഷകയായ ശ്രേയ രസ്‌തോഗിയാണ് പ്രതിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
updating..