Thursday, March 20, 2025

സുനിതയുടെ മടങ്ങിവരവ് വൻ ആഘോഷമാക്കി ഗുജറാത്തിലെ ഗ്രാമം…

സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ ജന്മദേശമാണിത്. ദീപാവലിക്കും ഹോളിക്കും സമാനമായ ആഘോഷങ്ങളാണ് ഗ്രാമവാസികള്‍ ഇവിടെ സംഘടിപ്പിച്ചത്.

Must read

- Advertisement -

മെഹ്‌സാന (Mehsana) : അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. (NASA scientists Sunita Williams and Butch Wilmore have safely returned to Earth after more than nine months of waiting.) ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ 9 പേടകം ഫ്‌ളോറിഡ തീരത്തിനുസമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്.

ഇന്ത്യന്‍ വംശജയായ സുനിത സുരക്ഷിതമായി മടങ്ങിയെത്തിയതോടെ വലിയ ആഘോഷ തിമിര്‍പ്പിലാണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഝൂലാസന്‍ എന്ന ഗ്രാമം. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ ജന്മദേശമാണിത്. ദീപാവലിക്കും ഹോളിക്കും സമാനമായ ആഘോഷങ്ങളാണ് ഗ്രാമവാസികള്‍ ഇവിടെ സംഘടിപ്പിച്ചത്. ദിവസങ്ങളായി ഈ ഗ്രാമവാസികളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും സുനിതയും ഉള്‍പ്പെട്ടിരുന്നു. സുനിത സുരക്ഷിതമായി എത്തുന്നതിന് അവരില്‍ പലരും പ്രത്യേക പ്രാര്‍ത്ഥനകളും നേർച്ചകാഴ്ചകളും അര്‍പ്പിക്കുകയും ദോല മാതാ ദേവിയുടെ പേരിലുള്ള ക്ഷേത്രത്തില്‍ അഖണ്ഡ ജ്യോതി കത്തിക്കുകയും ചെയ്തിരുന്നു.

ദീപാവലിക്കും ഹോളിക്കും സമാനമായ ഉത്സവ അന്തരീക്ഷമാണ് ഗ്രാമത്തിലെന്നും പ്രാര്‍ത്ഥനാ ജപങ്ങളും വെടിക്കെട്ടുകളും നടത്തിയതായും സുനിതയോടുള്ള ബഹുമാനാര്‍ത്ഥം വലിയ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും അവരുടെ അര്‍ധസഹോദരന്‍ നവീന്‍ പണ്ഡെ എന്‍ഡിടിവിയോട് പറഞ്ഞു.

See also  മാമ്പഴം വിറ്റാൽ കോടീശ്വരനാകാനാകുമോ, കിലോയ്ക്ക് 3 ലക്ഷം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article