Saturday, October 18, 2025

വിദ്യാര്‍ത്ഥി ഷൂസ് ധരിച്ച് സ്‌കൂളിലെത്തിയതിന്റെ പേരിൽ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം…

ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. വിദ്യാർത്ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖംകൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Must read

കാസര്‍കോട് (Kasargodu) : പ്ലസ് വണ്‍ വിദ്യാർത്ഥിയെ സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനു സീനിയേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. (A Plus One student was brutally beaten up by seniors for wearing shoes to school.) നിലത്തു തള്ളിയിട്ട ശേഷം വിദ്യാർത്ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാർത്ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. വിദ്യാർത്ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖംകൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു വിവരം. വിദ്യാർത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥി നിലവില്‍ വീട്ടിലാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article