കൊൽക്കത്ത (Kolkatha) : മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സന സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചു. (Former cricketer Sourav Ganguly’s daughter Sana’s car collided with a bus). ഡയമണ്ട് ഹാർബർ റോഡിൽ വച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിർത്താതെ പോയി. ഡ്രൈവർ ബസിനെ പിന്തുടര്‍ന്നു.
സനയ്ക്ക് സാരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്. കാറിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ബസ് നിർത്തിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സൗരവ് ഗാംഗുലി–ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റാണ്