- Advertisement -
വയനാട്: ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്. പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടില്‍ എത്തുന്ന സോണിയ ബുധനാഴ്ച നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ പങ്കാളിയാകും. രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക കന്നിയങ്കം കുറിക്കുന്നത്.
കോണ്‍ഗ്രസ് കോട്ടയായ വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷ. സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നവ്യ ഹരിദാസാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി.