- Advertisement -
ബെംഗളൂരു (Bangalur ) : മാൾ ജീവനക്കാരൻ സ്ത്രീയോട് അപമര്യാദയായി പെരുമാറി, അറസ്റ്റിലായി. ബെംഗളൂരു നഗരത്തിലെ കെംഗേരിയിലെ മാൾ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രഹസൻ (45) ആണ് അറസ്റ്റിലായത്. തർക്കത്തിനിടെ സ്ത്രീക്ക് മുൻപിൽ വച്ച് പാന്റിന്റെ സിബ് അഴിച്ചു കാണിക്കുകയും ചോദ്യം ചെയ്തതോടെ സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ സ്ത്രീക്ക് പരുക്കേറ്റു.
മാളിനു സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. ചന്ദ്രഹാസന്‍ മുൻപും തനിക്കെതിരെ മോശമായി പെരുമാറിയിരുന്നതായി സ്ത്രീ പറയുന്നു. ഇതേകുറിച്ച് മാളിലെ ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം. തുടർന്ന് സ്ത്രീ കെംഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മാളിൽ സന്ദർശിക്കുന്ന സ്ത്രീകളോട് പ്രതി മോശമായി പെരുമാറാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.