Tuesday, May 20, 2025

ഓപ്പറേഷൻ തിയേറ്ററിൽ ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ട്, ഡോക്ടറുടെ ജോലി തെറിച്ചു

Must read

- Advertisement -

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗവ. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയ യുവഡോക്ടര്‍ക്ക് എതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു.

ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഫോട്ടോഷൂട്ടിലെ ‘നായകന്‍’, പ്രതിശ്രുത വധുവിനൊപ്പം ശസ്ത്രക്രിയ നടത്തുന്നതായാണ് ഇരുവരും അഭിനയിച്ചത്. ചിത്രീകരണത്തിനായി ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഉപയോഗിക്കുകയും ചെയ്തിരുന്നു.

കാമറാമാനേയും സാങ്കേതിക ജോലിക്കാരെയും ഇവര്‍ തന്നെയാണ് ഏര്‍പ്പാടാക്കിയതും വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതും. അതേസമയം, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്സിലൂടെ പ്രതികരിച്ചു.

See also  ട്രെയിനിലെ ജനറൽ കമ്പാർട്മെന്റ് പ്രസവമുറിയാക്കി മാറ്റി, യുവതിക്ക് സുഖ പ്രസവം….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article