Sunday, July 6, 2025

കോണ്‍ഗ്രസിന് തലവേദനയായ ശശിതരൂരിന്റെ മോദി പുകഴ്ത്തലുകള്‍

Must read

- Advertisement -

➡️പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഡോണാള്‍ഡ് ട്രംപുമായി എഫ്-35 യുദ്ധവിമാനക്കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ കരാറിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നുവെങ്കിലും തരൂര്‍ എതിരഭിപ്രായമാണ് പറഞ്ഞത്. റാഫേലിനൊപ്പം F-35 ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയമായിരുന്നൂവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

➡️റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നയതന്ത്രത്തെ തരൂര്‍ അഭിനന്ദിച്ചു. യുദ്ധത്തിനിടയിലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെയും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെയും കെട്ടിപിടിച്ച ഏക നേതാവാണ് മോദിയെന്ന് തരൂര്‍ അഭിനന്ദിച്ചു. യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനേറ്റ് വന്‍ അടിയായിരുന്നു തരൂരിന്റെ പ്രസ്താവനകള്‍.

➡️പഹല്‍ഗാം ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ വ്യത്യസ്തമായ നിലപാടായിരുന്നു തരൂരിന്റേത്. ഒരു രാജ്യത്തിനും 100 ശതമാനം കൃത്യമായ ഇന്റലിജന്‍സ് സംവിധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

➡️ഓപ്പറേഷന്‍ സിന്ദൂര്‍ സൈന്യത്തിന്റെ ധീരതയും വിജയുമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടപ്പോള്‍ ശശി തരൂരിന്റെ നിലപാട് പാര്‍ട്ടിക്ക് തികച്ചും വിരുദ്ധമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സംയമനം പാലിച്ച് കൃത്യവുമായ നടപ്പാക്കിയെന്നും സര്‍ക്കാരിന്റെ നേതൃത്വപാടവത്തെ അഭിനന്ദിക്കുന്നൂവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

See also  `അമ്മ' സംഘടനയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ്….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article