- Advertisement -
തമിഴ്‌നാട്ടില്‍ നടന്‍ ശരത്കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി ബിജെപിയുമായി സഖ്യത്തില്‍. കേന്ദ്രമന്ത്രി എല്‍. മുരുകന്‍, മുന്‍ എംഎല്‍എ എച്ച്. രാജ, തമിഴ്നാട് ഇന്‍ചാര്‍ജ് അരവിന്ദ് മേനോന്‍ തുടങ്ങിയവര്‍ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാര്‍ സഖ്യം സാധ്യമായത്.
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി ശരത്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.ശരത്കുമാറിനെ സ്വഗതം ചെയ്യുന്നതായി അറിയിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈയും അറിയിച്ചു.