ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത..

Written by Taniniram1

Published on:

രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ശമ്പള വർധന കരാറിൽ ഒപ്പുവച്ചു. ഇതോടെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധന ലഭിക്കും. 2022 നവംബര്‍ 1 മുതല്‍ 5 വര്‍ഷത്തേക്കാണ് ശമ്പളവര്‍ധന ബാധകമാവുക. ഇന്നലെ രാത്രിയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പല തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു‌ മുന്നില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

See also  ഫലം വരുന്നതിന് മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി, സത്യപ്രതിജ്ഞയ്ക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, രാഷ്ട്രപതിഭവന്‍ അലങ്കരിക്കും

Leave a Comment