- Advertisement -
കാനിലെ റെഡ് കാര്‍പ്പറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ലോക്കറ്റ് പതിച്ച മാല ധരിച്ചെത്തിയാണ് രാജസ്ഥാന്‍ സ്വദേശിനിയായ രുചി ഗുജ്ജാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരവാണ് മാല ധരിച്ച് പ്രകടിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ് രുചിയുടെ വിശദീകരണം. ‘
കരകൗശല വൈദഗ്ധ്യമുളള ആഡംബര ലെഹംഗ ധരിച്ചാണ് രുചിയെത്തിയതെങ്കിലും വസ്ത്രത്തേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മാലയാണ്. ലെഹംഗയിലെ അലങ്കാരങ്ങളെയും മിറര്‍വര്‍ക്കുകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ആ മാല ഇന്ത്യയുടെ കരുത്തിന്റെയും നിലപാടുകളുടെയും പ്രതിഫലനമായി അവളുടെ കഴുത്തില്‍ തിളങ്ങി.
