ഡൽഹി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം

Written by Web Desk1

Published on:

ന്യൂഡൽഹി : റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ജനുവരി 19 മുതൽ 26 വരെ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.20 നും ഉച്ചയ്ക്ക് 12.45 നും ഇടയിൽ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഈ സമയം വിമാനത്താവളത്തിലേക്ക് വിമാനം എത്തുകയോ പുറപ്പെടുകയോ ചെയ്യില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അധികൃതർ വ്യക്തമാക്കി. ജനുവരി 19നും 25നും ഇടയിലും ജനുവരി 26നും 29നും ഇടയിൽ ഡൽഹി വിമാനത്താവളത്തിൽ വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ ചൊവ്വാഴ്ച (ജനുവരി 16) റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), ഇന്ത്യൻ ആർമി ഹെലികോപ്റ്റർ ഓപ്പറേഷനുകൾ, കൂടാതെ സംസ്ഥാനത്തിന്റെ ഗവർണർ അല്ലെങ്കിൽ മുഖ്യമന്ത്രിമാർ എന്നിവർക്ക് വേണ്ടിയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ/ഹെലികോപ്റ്ററുകൾ എന്നിവയെ ഈ നീക്കം ബാധിക്കില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് പറയുന്നു. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖ വ്യക്തികൾ ഇന്ത്യ സന്ദർശിക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്.

ഡൽഹി മെട്രോയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സ്റ്റേഷനുകളിലുടനീളം സിഐഎസ്എഫിന്റെ പരിശോധനകൾ ഇന്ന് മുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 27 വരെ ഇവ തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. മെട്രോ സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും സുരക്ഷാ പരിശോധനകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Related News

Related News

Leave a Comment