സ്വന്തം സർവ്വീസ് റിവോൾവർ അബദ്ധത്തിൽ പൊട്ടി റെയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു: ഒരു യാത്രികന് ഗുരുതര പരിക്ക്

Written by Web Desk1

Published on:

റായ്പുർ: സർവ്വീസ് റിവോൾവറിൽ (In service revolver) നിന്ന് അബദ്ധത്തിൽ വെടി പൊട്ടി ഛത്തീസ്ഗഡിലെ റായ്പുർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്‌പെഷ്യൽ ഫോഴ്‌സിലെ (Raipur Railway Station, Chhattisgarh) ഒരു ജവാൻ കൊല്ലപ്പെടുകയും ഒരു യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്‌തു.

ഇന്ന് രാവിലെ ആറ് മണിയോടെ എസ്‌കോർട്ട് ഡ്യൂട്ടി (Escort duty) കഴിഞ്ഞ് സാരനാഥ് എക്‌സ്പ്രസ് ട്രെയിനിൽ (Sarnath Express train) നിന്ന് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആർപിഎസ്എഫിന്റെ സംഘം ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന്റെ എസ്-2 കോച്ചിൽ നിന്ന് കോൺസ്റ്റബിൾ ദിനേശ് ചന്ദ്ര (Constable Dinesh Chandra, 30) പുറത്തേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ സർവീസ് റിവോൾവറിൽ നിന്ന് ((In service revolver) അബദ്ധത്തിൽ വെടി പൊട്ടുകയും വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചിൽ തറയ്‌ക്കുകയുമായിരുന്നു.

മുകളിലെ ബർത്തിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് ഡാനിഷ് (Muhammad Danish) എന്ന യാത്രക്കാരന്റെ വയറിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോൺസ്റ്റബിൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച ജവാൻ രാജസ്ഥാൻ സ്വദേശിയാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

See also  കല്ലട ബസ് അപകടത്തില്‍പ്പെട്ടു…

Related News

Related News

Leave a Comment