പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സ്പീക്കര്‍ ഓം ബിര്‍ലയും തമ്മിലുളള പോര് രൂക്ഷമാകുന്നു. രാഹുല്‍ മര്യാദയോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയുടെ താക്കീത്. സഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും എഴുന്നേറ്റ് സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കയുടെ അടുത്തെത്തി കവിളില്‍ തലോടിയതാണ് സ്പീക്കറെ ചെടിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭര്‍ത്താവും ഭാര്യയുമെല്ലാം സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയില്‍ പെരുമാറിയിട്ടുള്ളത്. ഇവരോടുള്ള സ്നേഹ പ്രകടനത്തിനുള്ള വേദിയല്ലിത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയില്‍ പാലിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
നേരത്തെ, സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എപ്പോഴൊക്കെ എഴുന്നേല്‍ക്കുമ്പോഴും, എനിക്ക് സംസാരിക്കാന്‍ അനുമതി ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.