രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും ; വയനാട് ഒഴിയും ; കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ തീരുമാനം

Written by Taniniram

Published on:

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ച് വരവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ നടന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ കൂടാതെ പാര്‍ട്ടിയുടെ മറ്റ് ഉന്നത നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ ലോക് സഭയിലെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം ഏകകണ്ഠമായി ഉയര്‍ന്നു. ലോക്സഭയിലെ പാര്‍ട്ടി നേതാവായി രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കണമെന്ന് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. എന്നാല്‍ അംഗങ്ങളോട് ചിന്തിക്കാന്‍ കുറച്ച് സമയം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വിജയത്തില്‍ ഭാരത് ജോഡോയ്ക്ക് വലിയ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു . വെല്ലുവിളികള്‍ക്കിടയിലും കോണ്‍ഗ്രസ് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജനറല്‍ സെക്രട്ടറി വേണുഗോപാലും പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവുകയാണെങ്കില്‍ വയനാട് സീറ്റ് ഒഴിഞ്ഞേക്കും റായ്ബറേലിയാണ് അദ്ദേഹം നിലനിര്‍ത്തുന്നത്.

See also  സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സത്രീകള്‍ക്ക് പ്രതിവര്‍ഷം 1 ലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50% സംവരണം; 'മഹിളാ ന്യായ്' പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

Related News

Related News

Leave a Comment