ഇ.വി.എം ഇല്ലെങ്കില്‍ മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

Written by Taniniram

Published on:

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജാവിന്റെ ആത്മാവ് തിരഞ്ഞെടുപ്പ് യന്ത്രത്തിലും ഇ ഡിയിലും സിബിഐയിലും ഉണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. എല്ലാവരും ഭയപ്പെട്ടാണ് പാര്‍ട്ടികള്‍ വിടുന്നത്. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. ആ നേതാവ് കരഞ്ഞു കൊണ്ട് തനിക്ക് ജയിലില്‍ പോകാന്‍ ധൈര്യമില്ലെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.

മണിപ്പൂര്‍ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകള്‍ കൊണ്ട് താന്‍ കണ്ട കാര്യങ്ങള്‍ വിവരിക്കാന്‍ സാധിക്കില്ല. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ഇല്ലെങ്കില്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ബാലറ്റ് പേപ്പറുകളും എണ്ണണം എന്ന് ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് അനുവദിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ് മോദിയുടെ ജോലിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

See also  രാഹുലിൻ്റെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പ്രസം​ഗവുമായി പിവി അൻവർ എംഎൽഎ

Leave a Comment