കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി ;ഇന്ത്യയ്ക്ക് ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിന്റെ വിധി

Written by Taniniram

Published on:

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉള്‍പ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവര്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ആരോപിച്ചു.

”ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തില്‍ ആറു പേര്‍ ചേര്‍ന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തില്‍ കുടുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടില്‍, താമരയുടെ പ്രതീകാത്മക രൂപത്തില്‍ പുതിയൊരു ചക്രവ്യൂഹം നിര്‍മിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.”-എന്നും രാഹുല്‍ പറഞ്ഞു.

See also  അടിമുടി ദുരൂഹത; യാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് കളക്ടർ കളക്ടറുടെ മൊഴിയെടുക്കാൻ ലാന്റ് റവന്യൂ കമ്മീഷണർ ഗീത IAS കളക്ടറേറ്റിൽ

Related News

Related News

Leave a Comment