ഇല്ലിനോയി : പ്രശസ്ത ഭക്ഷ്യോത്പന്ന കമ്പനിയായ ക്വാക്കര്‍ ഓട്‌സിന് അമേരിക്കയില്‍ തിരിച്ചടി. കമ്പനിയുടെ ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ ക്വാക്കര്‍ ഓട്സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി പ്ലാന്റ് അടച്ചുപൂട്ടുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്പനിയുടെ ഉല്പനങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ച്യൂയി ഗ്രാനോള ബാറുകള്‍ .ധാന്യങ്ങള്‍, ധാന്യ ബാറുകള്‍, പ്രോട്ടീന്‍ ബാറുകള്‍, സ്നാക്ക് ബോക്സുകള്‍, തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങള്‍ എന്നിവ ഉടന്‍ മാര്‍ക്കറ്റില്‍ നിന്നും തിരിച്ചു വിളിക്കാനും നിര്‍ദ്ദേശിച്ചു.
ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഡാന്‍വില്ലെ പ്ലാന്റിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിശദമായ പിന്നീട് പ്ലാന്റ് അടച്ചുപൂട്ടാന്‍ പെപ്സികോ തീരുമാനിച്ചു. അസംസ്‌കൃത ഭക്ഷണങ്ങളിലൂടെയും സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രതലങ്ങളിലൂടെയും സാല്‍മൊനെല്ല ബാക്ടീരിയ പടരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നടപടി.ക്വാക്കര്‍ ഓട്സ് ഉല്‍പ്പാദനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ പെപ്സികോ പദ്ധതിയിടുന്നുണ്ട്.
ക്വാക്കര്‍ ഓട്സില്‍ വിഷാംശം; ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് കമ്പനി
Written by Taniniram
Published on: