- Advertisement -
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജി സ്വീകരിച്ചുകൊണ്ട്, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ അദ്ദേഹത്തോടും മന്ത്രി സഭയോടും അധികാരത്തില്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചു. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി ജൂണ്‍ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകള്‍ വരുന്നത്.
ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) മൂന്നാം തവണയും ഭൂരിപക്ഷം നേടിയിരുന്നു. എന്‍ഡിഎ സഖ്യം 292 സീറ്റുകള്‍ നേടി. ബിജെപിക്ക് മാത്രമായി കേവല ഭൂരിപക്ഷം (272) നേടാന്‍ കഴിയാത്തത് തിരിച്ചടിയായിട്ടുണ്ട്. 240 സീറ്റില്‍ മാത്രമാണ് ബിജെപി ജയിച്ചത്. പ്രതിപക്ഷമായ ഇന്ത്യ സഖ്യം 234 സീറ്റുകള്‍ നേടിയിട്ടുണ്ട്.